Wednesday, October 12, 2011

"PROTECTED WORKMAN" ( Industrial Disputes Act, 1947)


 When we learn Industrial Disputes Act, 1947, there are some terms and definitions which require a lot of explanations. Even the courts have tried to interpret these terms in different situations in different ways. Hence an ordinary student will be confused in understanding these terms. The term ' Protected workmen' is one among those most confusing and much interpreted one.
Section 33 (3) reads as follows:
" Notwithstanding anything contained in sub-section (2), no employer shall, during the pendency of any such proceeding in respect of an industrial dispute, take any action against any protected workman concerned in such dispute--
(a) by altering, to the prejudice of such protected workman, the conditions of service applicable to him immediately before the commencement of such proceedings; or
(b) by discharging or punishing, whether by dismissal or otherwise, such protected workman,save with the express permission in writing of the authority before which the proceeding is pending.
Explanation.--For the purposes of this sub-section, a "protected workman", in relation to an establishment, means a workman who, being a member of the executive or other office bearer] of a registered trade union connected with the establishment, is recognised as such in accordance with rules made in this behalf.

Rule 61(1) of Industrial Disputes (Central) Rules, 1957, provides that every registered trade union connected with an industrial establishment shall communicate to the employer before the 30th April every year, the names and addresses of the officers of the union who are employed in that establishment who should be recognised as protected workmen. Rule 61(2) makes it obligatory on the part of employer to recognise such number of workers as provided u/s 33 (4) of the Industrial Disputes Act, 1947, as ‘protected’ for a period of 12 months, within fifteen days of receipt of the proposal from the union.

How many protected workmen?

As per Section 33 (4) of the Industrial Disputes Act, 1947, the number of workmen to be recognised as protected workmen shall be one per cent of the total number of workmen employed therein subject to a minimum number of five protected workmen and a maximum number of one hundred protected workmen.

Where the total number of names received by the employer exceeds the maximum number of protected workmen, admissible for the establishment, u/s 33(4) of the Act, the employer shall recognise only such maximum number of workmen as “protected”.

Where there are more than one registered trade unions in the establishment, the maximum number of protected workmen shall be distributed among the unions in such a way that each union shall have representation as protected workmen in proportion to the membership of the unions. If the union is informed that the number of protected workmen allotted to the union is less than that proposed by the union; after submission of the list, the union will have to select from the proposed list the names of such persons who should be recognised as protected workmen and intimate the names to the employer within five days.

Rights of Protected Workmen

Section 33 (3) of Industrial Disputes Act, 1947, provides that during the pendency of any conciliation procedure before a conciliation officer or a Board or of any proceeding before an arbitrator or a Labour Court or Tribunal or National Tribunal in respect of an industrial dispute, the employer should not initiate any action against any protected workman concerned in such dispute-

(a) by altering, to the prejudice of such protected workman, the conditions of service applicable to him immediately before the commencement of such proceedings; or

(b) by discharging or punishing, whether by dismissal or otherwise, such protected workman, save with the express permission in writing of the authority before which the proceeding is pending.


If any employer wants to take action against a protected workman during the pendency of a conciliation proceeding, before the Conciliation Officer, Board, Arbitrators, Labour Court, Tribunal or National Tribunal, he should get express permission from the conciliation Officer, Labour Court or Tribunal, as the case may be, by applying in form J. 

The Kerala High Court in an interesting dispute wherein a Workman who was already facing Disciplinary Action and was facing some proceedings for misconduct was nominated by the Union for recognizing as a 'Protected Workman'. The management declined their request, which lead to the Union approaching the Assistiant Labour Commissioner who passed an order in favour of the Union, granting protection to the nominated workman. The management challenged the said order by filing the Writ Petition.
The Single Judge of Kerala High Court [2010 III LLJ 811] held that “the choice of the individual officers, who are to be recognized as protected workmen has been left to the concerned Trade Union … and once the communication of the Union’s choice is sent to the employer, a mandatory obligation is cast on the employer that it shall recognize the workmen as protected workmen …. even if a Union Official is facing disciplinary action, that does not render him ineligible for being recognised as protected workmen”.
 The management preferred an intra-court appeal and the Division Bench [Justices C. N. Ramachandran Nair & K. Surendra Mohan, HLL Lifecare Ltd. v. Hindustan Latex Labour Union (AITUC),  W.A 1171 of 2010, decided on 3rd November, 2010], reversed the above said judgment of single judge and held that “it is upto the management to consider whether any of the office-bearers nominated by the union is undesirable or ineligible for recognition and if they find so for valid reasons, they are free to reject the nomination of such office-bearer. If the management declines to recognise any office-bearer as protected workman, it is for the Union to either contest the same by raising a dispute before the Labour Commissioner as provided under  sub-rule (4) of Rule 61 of the Rules whose decision shall be final or to send the name of another office-bearer for recognition as protected workman.. However, management is entitled to decline recognition as protected workmen to a person nominated by the union, if any disciplinary proceeding is pending against such workman. Union certainly cannot exercise their power under Rule 61(1) to give immunity to an employee against whom disciplinary proceedings initiated by the management are pending, by nominating his name for recognition as protected workman.”
 Therefore, according the new interpretation, an office bearer of the Union facing disciplinary proceedings is not entitled to be nominated by the Union for recognition as protected workman and the management is absolutely within their powers to decline recognition to such an office-bearer under sub-rule (2) of Rule 61.
In such cases the management should inform its intention to decline the name of a particular worker in the list, within 15 days, failing which it can be presumed that the management has admitted the proposal.

Saturday, September 24, 2011

ഒരു ചക്കയുടെ വില............

 ഇന്നലെ ലണ്ടനിലെ  ഹാരോ മാര്‍ക്കറ്റില്‍ പോയപ്പോള്‍ ഒരു പലചരക്ക് കടയില്‍ പഴുത്ത ചക്ക വില്‍ക്കാന്‍ വെച്ചത് കണ്ടു.  സ്വര്‍ണ നിറത്തില്‍ !  ഒരു ചക്ക പ്രിയനായ  എന്നെ നോക്കി ചിരിക്കും പോലെ തോന്നി. എന്തായാലും ഒരു കഷ്ണം ചക്ക വാങ്ങാന്‍ തീരുമാനിച്ചു . അടുത്ത് ചെന്ന് ഒരു കഷ്ണം കാണിച്ചു എടുക്കാന്‍ പറഞ്ഞു. ആറു രസികന്‍ ചുളയുള്ള ഒരു  ചെറിയ കഷ്ണം.  കൌണ്ടെറില്‍ ഇരുന്ന പെണ്‍കുട്ടി ത്രാസ്സില്‍ വെച്ച് തൂക്കി നോക്കിയിട്ട് വില പറഞ്ഞു "ഫൈവ്  പൌണ്ട്സ്". കൂടെയുണ്ടായിരുന്ന മകന്‍ അത് കൊടുത്തു കഴിഞ്ഞപ്പോഴാണ് ഞാന്‍ വില കണക്കു കൂട്ടിയത് .  ആറു പഴുത്ത ചക്കച്ചുളക്ക് നാട്ടിലെ കാശു വെച്ച് കണക്കു കൂട്ടിയപ്പോള്‍ 375 രൂപ . ഒരു ചുളയുടെ വില കൂട്ടാന്‍  നോക്കിയപ്പോള്‍ മോന്‍ പറഞ്ഞു  ഇനി കൂട്ടാന്‍ നിന്നാല്‍ അതിന്റെ രുചി അത്രയും പോകും. എന്തായാലും പിന്നെ കൂട്ടി  നോക്കിയില്ല. ഈ സെപ്റ്റംബര്‍ മാസാവസാനം നല്ല പഴുത്ത വരിക്കച്ചക്ക തിന്നാന്‍ കിട്ടിയതല്ലേ. ഒന്നും നോക്കാതങ്ങു  വീട്ടിലേക്കെടുത്തു .       375  രൂപക്ക് കിട്ടിയ ആറു വരിക്ക  ചുളകള്‍ !!!!!! ഒരു നിധി പോലെ ഞാന്‍ ചേര്‍ത്ത്   പിടിച്ചു. അപ്പോഴും എന്റെ മനസ്സില്‍ നിന്ന് ഒരു ചക്കക്കു എന്ത് വില കിട്ടും എന്ന അദ്ഭുതം പോയില്ല. കേരളത്തിലെ മൊത്തം ചക്കക്കു!....... അങ്ങിനെ പോയി എന്റെ കണക്കുകള്‍ . ഒരു ചുളയുടെ വില വിവരമുള്ളവര്‍ കൂട്ടിക്കോട്ടേ. 

Friday, September 2, 2011

"അത് ഇമിറ്റെഷനാ , പൊന്നല്ല"

      കാമുകനോടൊപ്പം  ഒളിച്ചോടിയ മിനിമോള്‍ക്ക്‌ രേഖകള്‍ പ്രകാരം പതിനെട്ടു വയസ്സ് തികഞ്ഞിട്ടില്ല. കോടതിയില്‍ നിന്നും മജിസ്ട്രേട്ട്  മിനിമോളെ  നിയമ നടപടികള്‍ക്കായി ചൈല്‍ഡ് വെല്‍ഫെര്‍ കമ്മറ്റി അംഗങ്ങളായ  ഞങ്ങളുടെ അടുത്തേക്ക് അയച്ചു. അന്വേഷണത്തിനിടയില്‍  മനസ്സിലായ വസ്തുതകള്‍ നിയമങ്ങല്‍ക്കൊക്കെ അതീതമായി കൌതകകരമായിരുന്നു. 
      നാട്ടില്‍ തന്നെ ഒരു ജോലിയും ഇല്ലാതെ നടക്കുന്ന ഒരു ചെറുപ്പക്കാരനുമായി  അവള്‍ പരിചയമായി. പരിചയം പ്രേമമായി മാറാന്‍ കൂടുതല്‍ സമയമെടുത്തില്ല . പ്രേമം പെട്ടന്നങ്ങ് മൂത്തു.  അയാളുടെ മധുരമൂറുന്ന വാക്കുകള്‍ക്കായി അവള്‍ ദാഹിച്ചു. അതിനായി അയാള്‍ അവള്‍ക്കു ആരും അറിയാതെ ഒരു മൊബൈല്‍ ഫോണ്‍ സമ്മാനിച്ചു - ഒരു ജോഡി ഫോണ്‍ . എപ്പോഴും എത്ര വേണമെങ്കിലും വിളിക്കാം , ഏതുനേരത്തും  സംസാരിക്കാം. ചെലവെയില്ല!! . അച്ഛനും അമ്മയും അറിയാതെ അവര്‍ രാവും പകലും സംസാരിച്ചു. രാത്രിയില്‍ ഉറക്കം വരാതിരിക്കുന്ന കാര്യങ്ങളാണ്‌ അയാള്‍ പറഞ്ഞതധികവും. അതുകൊണ്ട് രാത്രി പുലരുവോളം അവര്‍ സംസാരിച്ചു കൊണ്ടേയിരുന്നു. അയാള്‍ ഒരുദിവസം അവളോട്‌ തന്റെ കൂടെ പോരാന്‍ ആവശ്യപ്പെട്ടു. 
        ഇത് കേള്‍ക്കേണ്ട താമസം അവള്‍ അഞ്ചു മാസത്തെ പരിചയം മാത്രമുള്ള  അയാളോടൊപ്പം പുറപ്പെട്ടു. വീട്ടില്‍നിന്നും അകലെ രാവണേശ്വരം എന്നിടത്തുപോയി അവിടെ അയാള്‍ കൊണ്ടുപോയാക്കിയ ഒരു വീട്ടില്‍ താമസിച്ചു. ഈ വീട്ടിലെ ആരെയും അവള്‍ക്കു അറിയില്ല.            
    ഇതിനിടയില്‍ അച്ഛനും അമ്മയും മകളെ കാണാഞ്ഞ് സകല ദൈവങ്ങളോടും ഒപ്പം പോലിസിനോടും സങ്കടം പറഞ്ഞു. നാലാം ദിവസം പോലീസ് ഇവരെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹജരക്കി. അപ്പോഴാണ് പതിനെട്ടു എന്ന കടമ്പ കടക്കാന്‍ ഇനിയും കുറച്ചു ദിവസങ്ങള്‍ ബാക്കിയുണ്ട് എന്ന് മനസ്സിലാക്കിയത്‌. എന്തായാലും അന്വേഷണത്തിനിടയില്‍ മിനിമോള്‍  വാവിട്ടു കരയുന്ന അമ്മയെ ചൂണ്ടി ഞങ്ങളോട് പറഞ്ഞു "ഇപ്പോള്‍ വേണമെങ്കില്‍ ഞാന്‍ അമ്മയുടെ കൂടെ പോകാം. പതിനെട്ടു വയസ്സ് തികയുമ്പോള്‍ ഞാന്‍ വീണ്ടും എന്റെ ഭര്‍ത്താവിന്റെ കൂടെ പോകും. ഞങ്ങള്‍ അമ്പലത്തില്‍ വെച്ച് താലി കെട്ടിയിട്ടുണ്ട്". ഇതും പറഞ്ഞു അവള്‍ ബ്ലൌസിനുള്ളില്‍ ഒളിപ്പിച്ച ഒരു താലി ഞങ്ങളെ കാണിച്ചു. ഇത് എത്ര പവന്‍ വരുമെന്ന് കാണിച്ചു മൊഴി രേഖപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ മിനിമോള്‍ ഒരു ഭാവ മാറ്റവും കൂടാതെ പറഞ്ഞു "അത് ഇമിറ്റെഷനാ , പൊന്നല്ല". ഇത് കേട്ട നിമിഷം ഒരച്ഛന്‍ കൂടിയായ ഞാന്‍ ആരും കാണാതെ എന്റെ കണ്ണ് തുടച്ചു . 
   എത്ര ലാഘവത്തോടെയാണ് ഈ കുട്ടികള്‍ ജീവിത പ്രശ്നങ്ങളെ സമീപിക്കുന്നത്...ആരൊക്കെയാണിതിനു കുറ്റവാളികള്‍ ? എല്ലാം ഒരുതരം ഇമിറ്റെഷനായി അവര്‍ കാണുന്നു . ഒരു ഇമിറ്റെഷന്‍ താലിയില്‍ കിടന്നാടെന്ടത് മാത്രമാണോ നമ്മുടെ മക്കളുടെ സ്വപ്നം ? 

  ( കുറിപ്പ്: കുട്ടിയുടെ പേര് ഒഴികെ ബാക്കിയെല്ലാം വാസ്തവവുമായി ചേരുന്നതാണ്. കുട്ടിയെ തിരിച്ചറിയാതിരിക്കാന്‍ കുട്ടിയുടെ പേരും ചില കാര്യങ്ങളും മാറ്റിയതാണ്.)


Friday, August 26, 2011

ഓണാശംസകള്‍ !

ഈ ഓണക്കാലത്ത് 'മദ്യക്ഷാമ'മുണ്ടാകാതിരിക്കാൻ എല്ലാ ഏർപ്പാടുകളും ചെയ്തിട്ടു ണ്ട്   -   മന്ത്രി ബാബു!
-----ഹായ് ഇതല്ലേ   മന്ത്രി.! നല്ല സൊയമ്പന്‍ മന്ത്രി!!
എല്ലവര്‍ക്കും നല്ല നമസ്കാരം ! ഓണം വന്നാലും ഉണ്ണിപിറന്നാലും നമ്മള്‍ക്ക് ബേജാര്‍ ഇല്ലാതെ കുടിക്കാം. ഓണാശംസകള്‍ ! 
കള്ള് കുടിച്ചു മരിച്ചു പോയിട്ടില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പിന് പിന്നേം കാണാം .

Wednesday, August 24, 2011

CHILD ABUSE IN INDIA - A GLIMPSE.

    Child abuse in India is increasing  by all means.This has become quite a common thing that it has lost its news value for the media. The children are being abused at homes, schools and even in public places. Disabled, especially mentally disabled children are being abused about 4 times, more than the other children.

   Children are also being abused at the so called "protection homes" like orphanagesetc. Most of the orphanages in India have became business centers. They are running not because of charity, but to accept income tax free donations and financial assistance from Government and other funding from philanthropists. They keep no empathy for the children.About 70 percent of the children who are in need of care and protection are being abused or neglected here. They bring children through some agents to increase the number of inmates and thereby increase the financial assistance. Nobody knows where these children are being sent or sold. There were a lot of complaints that even organs of these children are being sold in the market. Some private hospitals and doctors are after them.They usually keep the number of inmates confidential. These homes never register themselves under the JJ Act and they fight against these registrations.

   Adoption agencies are another centers of cruelty. There are places in India where they allow unwed pregnant ladies to deliver in their homes on a precondition that the child when born will be given to these centers. They get the written agreement or surrender deed well in advance. Some Notary Publics are more than thier paid employees for the attestation these deeds. Recently CARA in india has proposed that the surrender should be made in the presence of any CWC member. This proposal is being opposed by the adoption centers and they are on a fight against it.

    Our children should not have fear of their family. Family is place where they should get support, comfort, protection and care.  But instances are being reported that children are being abused at their homes. Fathers, close relatives are all involving in this cruelty. Children in high risk families, where there are alcoholic and violent parents are in constant fear even their homes.

    Child Labour is another form of abuse. All surveys show that the number is increasing. But surprisingly all the officials to curb this manace is turning deaf ears to it . The political parties and trade unions are also least bothered because these children are not vote banks. 

    We, as socially responsible citizens,  must bring out a better stronger awareness among the people about the vulnerable children.We have to create services to help children who have been neglected and abused; both mentally, and physically.We have to bring a service minded forum which will ensure child protection.( The present systems in JJ Act is only a bureaucratic set up which have proved it's limitations and failures.) We must think empathetically and make a difference to the life of these neglected beings.

Tuesday, August 16, 2011

ഈയ്യാംപാറ്റകളുടെ ലോകം !!

         കഴിഞ്ഞ ദിവസം - കൃത്യമായി പറഞ്ഞാല്‍ 2011 ഓഗസ്റ്റ്‌ 6 - രാത്രി പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ വീട്ടില്‍ കോളിംഗ് ബെല്‍ അടിച്ചു. വാതില്‍ തുറന്നു നോക്കിയപ്പോള്‍ യൂണിഫോറം അണിഞ്ഞ ഒരു വനിതാ പോലീസും ഒരു പുരുഷ പോലീസും രണ്ടു സ്ത്രീകളും മുറ്റത്ത്‌ നില്‍ക്കുന്നു.  ഒരു സ്ത്രീയെ പരിചയമുണ്ട്. എന്റെ നാട്ടില്‍ തന്നെയുള്ള ഒരു വനിതാ വക്കീല്‍ . വനിതാ പോലീസ് ഒരു കടലാസ് തന്നു. അന്ന് രാത്രി പത്തര മണിക്ക് സ്റ്റേഷനില്‍ ഹാജരായ പെണ്‍കുട്ടിക്ക്  സംരക്ഷണം നല്‍കാനുള്ള അപേക്ഷ ആയിരുന്നു കടലാസില്‍ . ഞാന്‍ കുട്ടിയെ നോക്കി. മെലിഞ്ഞു ഒത്ത ഉയരമുള്ള ഇരുനിറത്തിലുള്ള ഒരു കുട്ടി. രേഖകള്‍ പ്രകാരം പതിനേഴു വയസ്സും പത്തു മാസവും പ്രായം. പതിനെട്ടു വയസ്സാകാന്‍ രണ്ടു മാസം കൂടി വേണം. നിയമം അനുസരിച്ച് ചൈല്‍ഡ് വെല്‍ഫെര്‍  കമ്മറ്റി അംഗം എന്ന നിലക്ക് കുട്ടിയെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ നടപടി ഉത്തരവ് കൊടുക്കണം.           
                   കുട്ടിയോട് ഞാന്‍ വിവരങ്ങള്‍ ചോദിച്ചു. കുട്ടിയുടെ പേര് നിയമ പ്രകാരം പുറത്തു പറയാന്‍ പടില്ലാതതുകൊണ്ട് ഗീതു എന്ന് വിളിക്കട്ടെ.  ഗീതു വയനാട്ടില്‍ ഒരു ഗ്രാമത്തിലെ കുട്ടി ആണ്. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്നു. അച്ഛനും അമ്മയ്ക്കും കൂലി പണിയാണ് . ഒരു മൂത്ത സഹോദരിയും ഇളയ സഹോദരനും ഉണ്ട്. സഹോദരിയുടെ കല്യാണം അടുത്ത മാസം നാലിനാണ്. 
        നാല് മാസം മുന്‍പ് വീട്ടില്‍ വന്ന ഒരു ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്തത് ഗീതുവയിരുന്നു. പരിചയമില്ലാത്ത ഒരാള്‍ . ഗീതു അത് കട്ട്‌ ചെയ്തു. പിന്നെ പലപ്പോഴായി ഇതേ കാള്‍ വന്നു തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ ചിലപ്പോഴൊക്കെ അറ്റന്‍ഡ് ചെയ്തു തുടങ്ങി. പിന്നെ അവള്‍ ആ കോളുകള്‍ ഇഷ്ടപ്പെട്ടു തുടങ്ങി. അയാള്‍ ഗീതുവിന്റെ ക്ഷേമം അന്വേഷിച്ചപ്പോള്‍ മദ്യപാനിയായ അച്ഛനെ കുറിച്ചും അമ്മയുടെ സ്നേഹമില്ലാത്ത പെരുമാറ്റത്തെ കുറിച്ചും ഗീതു പരാതികള്‍ പറഞ്ഞു. പിന്നെ അയാളുടെ സ്നേഹ പ്രവാഹം ഒഴുകിയെത്താന്‍ തുടങ്ങി. കോളുകളുടെ എണ്ണവും സമയവും കൂടി. അച്ഛനുംഅമ്മയും ജോലിക്ക് പോകുന്ന സമയം മനസ്സിലാക്കിയ അയാള്‍ വീട്ടില്‍ വന്നു ആശ്വസിപ്പിക്കാന്‍ തുടങ്ങി അയാളുടെ സ്നേഹ വാത്സല്യങ്ങള്‍ ഗീതുവിനു പുതിയ അനുഭവമായിരുന്നു. അച്ഛനും അമ്മയും നല്‍കാത്ത ആശ്വാസം നല്‍കിയ അയാള്‍ക്ക് വേണ്ടി ഗീതു കാത്തിരിക്കാന്‍ തുടങ്ങി. പലപ്പോഴും സ്കൂളില്‍ പോകാതായി. അമ്മയോട് അസുഖമാണെന്ന് കളവു പറഞ്ഞു. എല്ലാ മാസവും നാലാം തീയതി മാസമുറ വരാറുള്ള ഗീതുവിന് ഓഗസ്റ്റ്‌ മാസം ആറായിട്ടും  മാസമുറ  വരാതിരുന്നപ്പോള്‍  പരിഭ്രമമായി. അയാള്‍ പറഞ്ഞിരുന്ന താമസസ്ഥലം തേടി വന്ന ഗീതു അറിയുന്നത് അയാള്‍ക്ക് വേറെ ഭാര്യയും കുട്ടികളും ഉണ്ടെന്നുള്ള താണ്. അയാള്‍ തന്നെയാണ് ഗീതുവിനെ  പോലീസില്‍ ഹാജരാകാന്‍ ഉപദേശിച്ചതും.
       ഗീതുവിനോട് അമ്മയുടെ അടുത്തേക്ക് അയക്കട്ടെ എന്ന്ചോദിച്ച എന്നോട് ആ കുട്ടി പറഞ്ഞു "എവിടെ അയച്ചാലും രണ്ടു മാസം കഴിഞ്ഞാല്‍ എന്നെ കൂട്ടാന്‍ എന്റെ ഏട്ടന്‍ വരും.അപ്പോള്‍ ഞാന്‍ അയാളുടെ കൂടെ പോകും". അപ്പോഴേക്കും അയാളുടെ നിലവിലുള്ള ഭാര്യയെ അയാള്‍ ഒഴിവാക്കും  എന്നവള്‍ വിശ്വസിക്കുന്നു. പതിനെട്ടു എന്നാ സാങ്കേതികത്വം  കഴിഞ്ഞു കിട്ടാന്‍ രണ്ടു മാസം  മാത്രം ബാക്കി. രണ്ടു മാസം  കഴിഞ്ഞാല്‍  ഈ കുട്ടി നിയമപ്രകാരം പക്വമതിയാവും.
     കടലാസുകള്‍ ശരിയാക്കി കുട്ടിയെ മഹിളമന്ദിരത്തിലെക്കയച്ചപ്പോള്‍ രാത്രി മുഴുവന്‍  ഞാന്‍ ആലോചിച്ചത് ഇതില്‍ ആരെയാണ് കുറ്റം പറയേണ്ടത്  എന്നായിരുന്നു? തങ്ങള്‍ക്കു മകളോട് സ്നേഹം ഉണ്ടായിരുന്നു എന്ന് മകളെ ബോധ്യപ്പെടുത്താന്‍ പറ്റാതെ പോയ രക്ഷിതാക്കളെയോ, അല്ല ഒരു മിസ്ഡ് കോളില്‍ എല്ലാം മറന്നു പായുന്ന ഈയ്യാം പാറ്റകളെയോ അതോ ഇത്തരം അവസരം കാത്തിരിക്കുന്ന അഭിലാഷന്മാരെയോ ? 




നിങ്ങളുടെ ദുരിതം തിന്നു ഞങ്ങള്‍ കൊഴുക്കട്ടെ

 കുട്ടികള്‍ വില്പന ചരക്കുകള്‍ ആയിട്ടു ചരിത്രത്തോളം പഴക്കമുണ്ട്. ഇതിനു എതിരെ നിരന്തരം പോരാട്ടങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കുട്ടികളുടെ ദുരിതം അനുദിനം കൂടിക്കൊണ്ടിരിക്കുന്നു എന്നത് ഭയപ്പാടോടെ നാം കാണേണ്ട കാര്യമാണ്. കുട്ടികളുടെ സംരക്ഷണം അവകാശപ്പെടുന്ന സ്ഥാപനങ്ങള്‍ പലതും കുട്ടികളെ വില്പനക്കായും അവരുടെ അവയവ കച്ചവടത്തിനായും പ്രവര്തിക്കുന്നവയാണെന്ന് നാം  തിരിച്ചറിയാന്‍ വൈകുന്നു. ഈയിടെ ഈ ലേഖകന്‍ നടത്തിയ ചില അന്വേഷണങ്ങളില്‍ രാജസ്ഥാനില്‍ നിന്ന് മാത്രം നൂറു കണക്കിന് കുട്ടികളെ  കേരളത്തില്‍ എത്തിച്ചിട്ടുണ്ടു എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു . ഇതിന്റെ പിന്നില്‍ നിരവധി വ്യാജ സംഘടനകള്‍ , അനാഥാലയങ്ങള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവര്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നു. പല അനാഥമന്തിരങ്ങളും യാതൊരു വിധത്തിലുള്ള അന്ഗീകാരവും ഇല്ലാതെ പ്രവര്‍ത്തിക്കുന്നവയാണ്. ഇവരെല്ലാം ചില മതങ്ങളുടെ മറ ദുരുപയോഗപ്പെടുത്തി ആളെ പേടിപ്പിച്ചാണ് നില നില്‍ക്കുന്നത്. ഇവര്‍ക്കെതിരെ നടപടി എടുക്കേണ്ടവര്‍ ഒന്നും ചെയ്യാതെ നിസ്സങ്കരായി നിര്‍ലജ്ജം ഇരിക്കുന്നു. പേരിനു പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് വെല്‍ഫെര്‍കമ്മറ്റി, സാമൂഹ്യ ക്ഷേമ വകുപ്പ്, പോലിസ് വകുപ്പ് എന്നിവര്‍ ഇതൊന്നും കണ്ടില്ലെന്ന മട്ടില്‍ പൊട്ടന്‍ കളിക്കുമ്പോള്‍ ഈ ദുഷ്ടന്മാര്‍ പാവപ്പെട്ട കുട്ടികളെ നിര്‍ബാധം വില്‍ക്കുകയും കൈമാറുകയും ചെയ്യുന്നു. ദത്ത് നല്കാന്‍ അധികാരപ്പെടുത്തപ്പെട്ട സ്ഥാപനങ്ങള്‍ കുട്ടികളെ വലിയ സംഭാവനകള്‍ വാങ്ങി വില്‍ക്കുന്നു. കാരയുടെ നിയമങ്ങള്‍ ഇവര്‍ വളച്ചൊടിക്കുന്നു. കുട്ടികളുടെ പേരില്‍ വിദേശ,സ്വദേശ ഫുണ്ടുകള്‍ സ്വീകരിക്കുന്ന സംഘടനകള്‍ ശീതീകരിച്ച മുറിയില്‍ ഇരുന്നു പട്ടിണി പാവങ്ങളായ കുട്ടികളെ ഓര്‍ത്തു ചില്ലി ചിക്കന്‍ തിന്നു കൊണ്ട് മുതലക്കണ്ണീര്‍ പൊഴിക്കുന്നു. പാവം കുട്ടികള്‍ അവര്‍ അറിയുന്നോ അവരുടെ ദുരിതമാണ് ഇവരുടെയൊക്കെ ജീവിതമാര്‍ഗം എന്ന്? 
   ഇവിടെ വേലിയാണ് പ്രശ്നം ! കാവല്‍ക്കാര്‍ തന്നെ ശത്രുക്കള്‍ !!! കുട്ടികളെ ചുട്ടു തിന്നുന്നവരെ നാം "ശിശു സംരക്ഷകര്‍" എന്ന് ഭക്തിയാദരപൂര്‍വ്വം വിളിക്കുന്നു







  .








Sunday, July 24, 2011

കേരളമാതൃക വികൃതമാവുന്നു

   ഒരു കാലത്ത് എല്ലാവരും പാടിപ്പുകഴ്ത്തിയിരുന്ന കേരള മാതൃകക്ക്  ഇന്ന് എന്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് ആശങ്കകളോടെ മാത്രമേ ആര്‍ക്കും ചിന്തിക്കാന്‍ കഴിയൂ. വിദ്യാഭ്യാസം, ആരോഗ്യം എന്നീ എല്ലാ മേഖലകളും ദുഷിച്ചു നാറിപ്പോയിരിക്കുന്നു. മാറി മാറി വരുന്ന സര്‍കാരുകള്‍ പരസ്പരം പഴി ചാരുന്നതല്ലാതെ സത്യസന്ധമായി ഒന്നും ചെയ്യാന്‍ തയ്യാറാവുന്നില്ല. സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാര്‍ കാണിക്കുന്ന തന്നിഷ്ടങ്ങള്‍ക്ക് താളം തുള്ളാനല്ലാതെ ഇടതിനും വലതിനും പറ്റുന്നില്ല. ഒന്നും പഠിക്കാന്‍ പറ്റാത്ത, മാര്‍കില്ലാത്ത താല്പര്യമില്ലാത്ത പിള്ളേരെ അച്ഛനും അമ്മയും പണം കൊടുത്തു ഏതാല്ലാമോ കോഴ്സുകള്‍ക്ക് ചേര്‍ക്കുന്നു. കോടികള്‍ ചെലവാക്കി ഇവരുടെ കഴുത്തില്‍ പട്ടിക്കു തുടല്‍ പോലെ സ്തെസ്കോപ് എന്ന ചിന്ഹം  അണിയിക്കുന്നു. ഇത്തരക്കാര്‍ ഈ യന്ത്രം  രോഗികളുടെ നെഞ്ചില്‍ വെക്കുമ്പോള്‍ അവരുടെ കീശയിലെ ഘനം ആണ് പരിശോധിക്കുന്നത്. ഇതിനപ്പുറം എന്തെങ്കിലും പരിശോധിക്കാനോ മനസ്സിലാക്കാനോ  ഇവര്‍ക്ക് അറിയുകയുമില്ല. പാവങ്ങള്‍ ജന്മനാ  ഇതിനപ്പുറം കഴിവില്ലാത്തവരുമാണ്.   
   ഒരു പത്തു കൊല്ലം കഴിഞ്ഞാല്‍ കേരളം ഇത്തരം  വഷളന്മാരായ ഡോക്ടര്‍മാരെക്കൊണ്ടും എഞ്ചിനീയര്‍മാരെക്കൊണ്ടും നിറയും. ഇത് തടഞ്ഞില്ലെങ്കില്‍ നാം വലിയ വില കൊടുക്കേണ്ടി വരും, നേതാക്കന്മാര്‍ മന്ത്രിമാര്‍ എല്ലാവരും വെറും "അച്ഛന്‍മാര്‍" മാത്രമായി മാറുന്നു. 
  ഒരു മുണ്ടശ്ശേരി പുനര്‍ജനിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അദ്ദേഹത്തിന് ശേഷം കേരളം ഭരിച്ച, അല്ല  നശിപ്പിച്ച എല്ലാ വിദ്യാഭ്യാസ മന്ത്രി മാരോടും പൊറുക്കണേ എന്നും ദൈവത്തോട് പ്രാര്‍ത്ഥിക്കാം.

  

നിഷ്കാമകര്‍മത്തിന്റെ ആള്‍രൂപം............

 ത്യാഗമെന്നതേ നേട്ടം ................

ചിന്ത രവിക്ക് ആദരാഞ്ജലി !!....

ചിന്ത  രവിക്ക് ആദരാഞ്ജലി

Wednesday, July 6, 2011

ലജ്ജ

കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ ഒന്നൊന്നായി വരുമ്പോള്‍ ഇന്ന് കേരളം ഞെട്ടുന്നില്ല .  അച്ഛന്‍മാര്‍ സ്വന്തം മക്കളെ തെരുവില്‍ വില്‍ക്കുകയും സ്വന്തമായി തന്നെ ദുരുപയോഗം ചെയ്യുന്നതിന്റെയും ഒന്നിലേറെ കഥകള്‍ ദിവസവും പത്രതാളുകളില്‍ വരുമ്പോള്‍ സാധാരണ അങ്ങാടി നിലവാരം പോലെ  ജനങ്ങള്‍ വായിച്ചു തള്ളുന്നു. സാമൂഹ്യ ക്ഷേമവകുപ്പോ മാനസിക ആരോഗ്യ പ്രവര്‍ത്തകരോ പോലും അക്ഷന്തവ്യമായ ആലസ്യം പുലര്‍ത്തുന്നു. നൂറു ശതമാനം സാക്ഷരതയും അതിലേറെ പ്രബുദ്ധതയും അവകാശപ്പെടുന്ന ഈ രാക്ഷസ കേരളം നാണവും മാനവും ബുദ്ധിസ്ഥിരതയും ഇല്ലാത്ത മൂന്നു കോടി ജനതയുടെ ആവാസകേന്ദ്രമായിരിക്കുന്നു!!


Thursday, June 23, 2011

സുജനപാല്‍









സുജനപാല്‍ , 
അങ്ങയെ ആദരപൂര്‍വ്വം ഓര്‍ക്കുന്നു!
താങ്കളെപോലൊരു  മാന്യനായ രാഷ്ട്രീയക്കാരന്‍ കേരളത്തിന്‌ അഭിമാനമായിരുന്നു.

Sunday, June 5, 2011

ഒരു സുനാമി എന്ന് വരും?

  ബാബാ രാംദേവ് നടത്തിയ സമരത്തിന്‌ ആധാരമാക്കിയ ആവശ്യങ്ങള്‍ ശ്രദ്ധേയമാണ്. നാടിന്റെ മാനവും സമ്പത്തും കര കടത്തിയവരെ പിടി കൂടണം.  എന്നാല്‍ രാംദേവിന്റെ സമരപന്തല്‍ ഉള്‍പ്പടെ ഉള്ള ഒരുക്കങ്ങള്‍ കാണുമ്പോള്‍ ഇതൊന്നും ആത്മാര്‍ഥതയോടെ ചെയ്യുന്നതാണെന്ന്  വിശ്വസിക്കാന്‍ വയ്യ.  പൊതുവേ രാംദേവ് വിശ്വാസ്യത തീരെ കുറഞ്ഞ  ഒരാളെന്നതും  ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. മറ്റൊരു പൊറാട്ട് നാടകം കൂടി കാണാന്‍ നാം വിധിക്കപ്പെട്ടിരിക്കുന്നു.
    വിദേശ ബാങ്കുകളിലുള്ള പണമിടപാടുകളും, സന്യാസിമാരുടെയും അതുപോലെ എല്ലാ മത സംഘടനകളുടെയും സാമ്പത്തിക ഇടപാടുകളും സുതാര്യമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്. രാഷ്ട്രീയ പാര്‍ടികളും മത സംഘടനകളും എല്ലാം പാവം ജനങ്ങളെ വഞ്ചിക്കുകയാണ്. കാപട്യം കൊടി കുത്തി വാഴുന്നു. ഇവരെയെല്ലാം വിഴുങ്ങാന്‍ ശക്തിയുള്ള ഒരു സുനാമി എന്ന് വരും?

BERTRAND RUSSELL



Bertrand Arthur William Russell, popularly known as Russell, was one of the most famous philosophers and mathematicians of our age.  He is generally recognized as one of the founders of analytical philosophy.  Apart from his contributions to logic and philosophy he dealt upon various range of subjects like education, history, Politics, literature, religion and social evils.  Many of his writings on a variety of topics in both sciences and humanities have influenced generations of readers.

Bertrand Russell was born on the 18th May 1872 in Wales into an aristocratic British Family.  Though he was born in the aristocratic family, following the death of his father, mother and sister, he became an orphan at the tender age of three.  He was brought up by his grand parents along with his only brother.  He did not have initial schooling and was taught at home by governesses and tutors.  Later he went to Trinity College, Cambridge in 1890 and came out with flying colours obtaining distinction in philosophy.

Russell’s adolescence was very lonely and he often contemplated suicide.  He remarked in his autobiography that his keenest interests were religion and mathematics and that only the wish to know and study more about those kept him from suicide.

Bertrand, the Philosopher:  Along with G.E Moore, Russell is generally recognized as one of the founders of analytical philosophy.  His most influential contribution includes his Defense of Logicism – the view that in some important sense mathematics is reducible to logic – and his theories of definite description and logical atomism.  In 1903, he wrote ‘the Principles of Mathematics’.  The ‘Problems of Philosophy’ gives Russell’s views on philosophical subjects and the value of philosophical knowledge.  The History of Western Philosophy written in 1945 gives a general history of history.

The introduction of mathematical philosophy was written when Russell was in Prison.  Then comes “the Analysis of Mind in 1921 – the outcome of some lectures he gave in London which pictures the complexity of mind and thoughts.  Russell’s Paradox is the most famous of the logical paradoxes.  The paradox arises by considering the set of all sets that are not members of themselves.  Such a set appears to be a member of itself, if any only if it is not a member of itself, hence the paradox. 

Russell, the Activist:  Political and social activism occupied most of his time.  This resulted in his prodigious and seminal writings on various subjects all the more remarkable.  His views on religion were notoriously blasphemous.  He implied that religion is a comfort; we seek to excuse our terrible acts.  His message was that we should take responsibility for our own deeds and that “so far as I can remember there is not one word in the Gospels in praise of intelligence”.

Russell was a prominent anti war activist.  He was imprisoned for his anti war policies.  He campaigned against Adolf Hitler and was a staunch critic of Stalin totalitarianism.  Russell was a strong critic of the involvement of America in the Vietnam War.  On November 1969 he appealed to the Secretary General U Thant of the UN to support an international war crimes commission to investigate the alleged torture and genocide by the USA in South Vietnam.

Russell always stood for nuclear disarmament.  He played a public role in the Cuban Missile crisis and got in touch with Soviet Union leader Nikita Khrushchev who assured him that his Government would give due respect to his sentiments.


In 1955, the Russell – Einstein manifesto was released which was a document calling for nuclear disarmament signed by 11 of the most prominent nuclear physiscts and intellectuals of the time.  In 1957, the first Pugwash conference was released by him.  He became the President of the campaign for nuclear disarmament in the year 1958.  His contact with Lionel Rogosin while the latter was filming his antiwar films Good Times, Wonderful Times in 1960 is a clear testimony to his yearning for a peaceful, war free world.

On 23 November 1969, he wrote to the Times Newspaper that the preparation for Show Trials in Czechoslovakia was highly alarming.  The following month he protested to Alexi Kosygin over the expulsion of Alexander Solzhenitsyn from the writers union which clearly portrays his commitment to social and literary injustices.

On 31st January 1970 Russell issued a statement which condemned Israeli aggression in the Middle East and called for Israeli withdrawal from the territory occupied in 1967.  This was the final political statement or act of the activist.  It was read out at the international conference of parliamentarians in Cairo on 3 February 1970 the day after his death on 2nd February.

Russell was a true lover of humanity.  His humane approach was evident in his famous quoting “No one can sit at the bedside of a dying child and still believe in God”.  According to him “ in the part of this universe that we know there is great injustice and often the good suffer and often the wicked prosper and one hardly knows which of those is the more annoying”.  He believed education was the key in conveying his social beliefs.  He, along with his wife Dora Black had opened an experimental school.

Recognitions:  In recognition of his all round services to the society he was elected a Fellow of the Royal Society in 1908 and reelected a Fellow of the Trinity College in 1944.  He was awarded the Sylvester medal of the Royal Society in the year 1934 and the de Morgan medal of the London Mathematical Society in the same year.  In 1963 he became the inaugural recipient of the Jerusalem Prize, an award for writers concerned with freedom of thoughts.

In 1949, he was awarded the order of merit.  Above all, in 1950, Russell was awarded the Nobel Prize in Literature “in recognition of his varied and significant writings in which he champions humanitarian and freedom of thought”.




He practiced what he preached.  He said that, “it is said that man is a rational animal.  All my life I have been searching for evidence which could support this”.

On 2 February 1970, at the age of 97, death took away this humanitarian genius.  In accordance with his wish, there were no religious ceremonies.  His ashes were scattered over the Welsh Mountains.

Russell was indeed an extraordinary genius whom mankind witness once in generations.  His life was fruitful and wondrous.  His farsighted views on nuclear disarmament are very much relevant in the present national and international scenario. 

[ AIR, Kannur 5th June 2011]

Sunday, January 30, 2011

പദ്മ അവാര്‍ഡുകള്‍ക്ക് ഒരു ചരമഗീതം !!!

അവാര്‍ഡുകള്‍  അത് കിട്ടുന്ന ആളെ വലുതാക്കുന്നതും ലഭിക്കുന്ന ആളുടെ വലുപ്പം കൊണ്ട് അവാര്‍ഡുകള്‍ വലുതാകുന്നതും കണ്ടിട്ടുണ്ട്.എന്നാല്‍ രണ്ടും ചെറുതായി പോകുന്നത് വളരെ അപൂര്‍വമായി മാത്രമേ കാണാറുള്ളൂ . ഇക്കുറി പദ്മ അവാര്‍ഡുകള്‍ ഈ പോരായ്മ പരിഹരിച്ചിരിക്കുന്നു എന്ന് കാണുന്നതില്‍ സന്തോഷമുണ്ട്. പല അവാര്‍ഡ്‌ ജേതാക്കളും വളരെ 'ചെറുതായിപ്പോയി'.  അതിലൂടെ പദ്മയും ഒരുപാട് ചെറുതായ പോലെ. അവാര്‍ഡുകള്‍ വീതം വെക്കാനുള്ളതല്ല, മറിച്ച് അര്‍ഹിക്കുന്നവരെ ആദരിക്കാനുള്ളതാണ് ! ഒരു വര്‍ഷത്തില്‍ ഇത്ര വീതം ആളുകളെ ആദരിക്കണം എന്ന വാശിയൊന്നും വേണമെന്നില്ല. അര്‍ഹിക്കുന്നവരെ കാണുമ്പോള്‍ ചെയ്യണം എന്നേയുള്ളു . എള്ളോളം വലുപ്പമുള്ളത്തിനെ ആന എന്ന് വിളിച്ചാല്‍ നാണം കെടുന്നത്‌ സാക്ഷാല്‍ ആനകളായിരിക്കും . മറ്റേതിനു കെടാന്‍ നാണം ഇല്ലല്ലോ!






Sunday, January 9, 2011

നല്ലൊരു മുരിക്കിന്‍ പത്തല്‍ വേണമായിരുന്നു!

തന്‍റെ കക്ഷി  നിരപരാധിയാണെന്ന് തെളിയിക്കേണ്ടത് എല്ലാ വക്കീല്‍മാരുടെയും കടമയാണ്.  അതില്‍ ആരും കുറ്റം പറയാറുമില്ല. എന്നാല്‍ കെ. ജി. ബാലകൃഷ്ണന്‍ വിഷയത്തില്‍ ഒരു വക്കീല്‍ കിടന്നു കളിക്കുന്നത് കാണുമ്പോള്‍ മാലോകരാകെ ഇതും ഒരു വക്കീല്‍ തന്നെയോ എന്ന് മൂക്കത്ത് വിരല്‍ വെക്കുന്നു.  അയ്യോ, എന്തൊരു പൊട്ടന്‍ കളിയാണിയാള്‍ കളിക്കുന്നത്?  ഇത്തരം കളികള്‍ കാണുംപോള്‍  പഴമക്കാര്‍  ഉപയോഗിച്ചിരുന്നത് നല്ല പച്ച മുരിക്കിന്‍ പത്തല്‍ ആയിരുന്നു എന്ന് ഏതോ കഥാപുസ്തകത്തില്‍ വായിച്ചിട്ടുണ്ട്.


Saturday, January 8, 2011

വേലി വിളവ്‌ തിന്നരുത്.

      കെ . ജി . ബാലകൃഷ്ണന്‍ വിഷയം ചര്‍ച്ച ചെയ്ത്‌ ചര്‍ച്ച ചെയ്ത് കേന്ദ്ര ബിന്ദുവില്‍ നിന്നും മാറിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ദളിതന് അഴിമതി നടത്തുന്നതിന് സംവരണം വേണമോ വേണ്ടയോ എന്നിടം വരെ എത്തി നില്‍ക്കുമ്പോള്‍ ബുദ്ധി ജീവികളോടു മതിപ്പ് തോന്നിത്തുടങ്ങി. ഒരു വിഷയത്തെ എത്ര വേഗത്തിലാണ് അതിന്റെ മുന ഇവര്‍ തിരിച്ചു കളഞ്ഞത്! ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയിലെ പരമോന്നതനായിരുന്ന ഒരാള്‍ അഴിമതിയുടെ നിഴലില്‍ നില്‍ക്കുമ്പോള്‍ അയാളുടെ ജാതിയോ മതമോ നോക്കി അഭിപ്രായം പറയണം എന്ന് വരെ പറയാന്‍ ഇവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. 

      വിവരാവകാശ നിയമം തനിക്കു ബാധകമല്ലെന്ന് പറഞ്ഞ ഒരാള്‍ -  താന്‍  എല്ലാ  നിയമങ്ങള്‍ക്കും അതീതനാണെന്ന് കരുതുന്ന ഒരാള്‍ - നീതിന്യായ വ്യവസ്ഥിതിക്കു വെല്ലുവിളിയാണ്. ഒരു ജഡ്ജ് എപ്പോഴും നിയമങ്ങളെ മാതൃകാപരമായി അംഗീകരിക്കണം. ഭാരതീയ പൈതൃകം അതായിരുന്നു പഠിപ്പിച്ചത്. വേലി വിളവ്‌ തിന്നരുത്.

  ജസ്റ്റിസ്‌ ബാലകൃഷ്ണന്‍ ശുദ്ധന്‍ ആയിരിക്കാം. ആവട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.  പക്ഷെ അത് ബോദ്ധ്യപ്പെടുത്തണം. ദളിതനയാലും മേലാളനായാലും!!!  

Thursday, January 6, 2011

CHILD RIGHTS, CHILD LABOUR AND CHILD ABUSE


'The Children are the World's most valuable resource and the best hope for the future'.  Hence safe guarding and promoting the welfare of the children are the bounden duty of the state and the society.  Realising that caring and protecting the lives of children needed pivotal priority, the UN had formulated a declaration on the rights of the child. India is a party to the UN declaration.  Accordingly it adopted a National Policy on children.  The policy reaffirmed the constitutional provisions for adequate services to the children both before and after birth and through the period of growth to ensure their full physical, mental and social development.  India is also a signatory to the World declaration on the survival, protection and development of children. 

          In this context let us examine who is a 'Child'.  In common parlance, a child is a human being upto ten or twelve years of age.  But according to international law, a child means, every human being below the age of 18 years.  This age limit is taken as the person will be immature and his physical and psychological growth may not have attained maturity till then.  India has also accepted this concept and formulated enactments on the rights of children – Juvenile Justice (Care and protection of children Act 2000, and child labour (Prohibition and Regulation)Act, 1986. While the states are urgently formulating enactments regarding the rights of children, there are many sceptical persons who doubt whether the children are entitled to any rights when parents or guardians are looking after them.

          In this context, Child Rights can be defined as the fundamental, vital freedoms and the inherent rights of all human beings below the age of 18.  These rights apply to every child irrespective of the child's parents/legal guardian's race, colour, sex, creed or other status.

          The convention on the Rights of the Child (CRC) is a treaty that lays out the rights of children and the standards to which all governments must aspire in order to promote these rights.  The best interests of the child are always the primary consideration.

          The CRC confers the following rights on all children across the world.
-       a child should be protected against all forms of discrimination and punishment.
-       A child has the right to survival and development.
-       A child should be protected from abuse, neglect and exploitation.
-       A child has the right to education, housing, healthcare and all forms of mental and physical well being.
-       A child should have the right to participation, to expression, information, thoughts and religion.
-       The child should be protected against child labour, drug abuse, sexual exploitation, sale, trafficking and abduction.
-       He / she should not be subjected to torture, deprivation of liberty.
-       He / she should not be forced to take part or indulge in armed conflicts.
          While all children need protection irrespective of their social, economic or even geographical location, some children like the homeless children migrant children, street and runaway children, orphaned or abandoned children, working children, child beggars, disabled children are more vulnerable than others and need special attention.

          A recent UNICEF report on the state of the World's children under the title 'Childhood under threat' concerning about India, states that millions of Indian children are equally deprived of their rights to survival, health, nutrition, education and safe drinking water.  It is reported that 63% of them got to bed hungry and 53 % suffer from chronic malnutrition.

          According to another UN report
-       Between 15-20 million children are victims of bonded labour.
-       An estimated 2 million children world wide are sexually exploited every year.
-       3 lakhs children are actively participating in armed conflicts.

Child Labour

          Child labour is quite rampant in India inspite of the Acts prohibiting the social menace.  The children from poor families are employed in fire and match factories, glass factories, hotel, etc.  The children are being paid meagre wages or at times no payment at all.  The unscrupulous employers find this practice very easy to carry on as the children are not capable or collective bargaining and also are not aware of their rights or entitlements.  Sometimes they are forced to content with some food.  The children will have no will to complain about their condition and the exploitation is carried on.  As the years go by the children end up as bonded labourers with nowhere and will to go and seek better employment.  The children working in match, fire-works, brick klins industries do not have protection from occupational hazards.  Longer periods of work without rest with meagre wages – their health gets ruined from a lustre less childhood, they grow stunted in body and mind.

          The enforcement of relevant Act – Child Labour (Prohibition and Regulation) Act 1986 and provisions under various labour enactments prohibiting employment of children gets defeated when the employers engage them under covert means.  In spite of there being acts prohibiting child labour the number of children employed is escalating .  In the 1991 census, the number of such workers in India was 11285349 and in the year 2000 it was seen increased to 12666377.
          These datas clearly indicate that the enforcing machinery should be much more vigilant.  Above all, a social awareness against this social evil is required so as to locate the 'child labourers.  Child labour undoubtedly is a form of child abuse and violation of human rights.

          Sexual exploitation of children is another evil that is devouring the conscience of the society.  According to UN reports an estimated 2 million children are being subjected to sex abuse all over the world.  They are exploited in homes, work places and streets.  The children are not safe even within the four walls of their homes as incest is widely reported.  Most of the cases go unreported and unnoticed.  The children who are sexually abused, in most cases are not aware of the fact that they are being ill treated or their human rights are being violated.  In Indian social set up, the children are taught to respect their elders.  The children look at the elders with reverence.  So they think that whatever the elders do are the right things. Even if some of the victims do complain they are left unheeded by the elders.  The conservative puritan social set up of India makes the elders reluctant to discuss about sex and they incidence of sexual abuse of children are least discussed in the family or social circles.  This attitude too contributes to the increasing number of sexual abuses of the children.  The victim's silence encourages the abusers to carry on with their clandestine activities.

          Tourists spots like Goa, Kovalam, Puri and other coastal belts are places where sexual abuses of children are increasingly rampant.  The  parents of children of poor families are lured by tourists with money and they entrust their children to these people. Sexual abuse of the children thrive in the lodges where the tourists stay.  It is very difficult to nab the culprits as the parents/guardians of the children or the hotel owners rarely co-operate with the authorities.

          Sexual exploitation leaves the children wounded and scarred physically and psychologically.  Many of these traumatised children end up as prostitutes later in their life.  The violent childhood experiences at a tender age leaves them to juvenile delinquency and serious psychological disorders like depression, suicidal tendencies, etc.

          In order to curb this social evil the government is taking efforts to improve the implementation of its Juvenile Justice System through functionaries like the Juvenile Justice Boards, Child Welfare Committees, Police and Caretakers in the various institutions under the Juvenile Justice (Care and Protection of Children) Act, 2000.

          Of course, there are a number of enactments to stop the violence towards the children.  But it is a fact that no rule or act can completely eradicate social evils.  Only through sustained public awareness or public movement can we bring a drastic change in the condition of these hapless children.  As we all know, how public awareness campaigns contributed to the success of Family Planning in India.  The awareness of having small family is so welcomed by the people that they look down on persons having a larger family.  NGOs, school teachers and other social activists can play a crucial role in bringing light these social evils.  A good teacher should be able to identify an abused child when he notices a change in the behavioural pattern of his wards.  It is the duty of every individual to try to identify and locate when human rights violation against children are committed.  They should also come forward to save these hapless marginalised children and inform the relevant authorities – the CWC members – so that the culprits are punished and the children are rehabilitated in the appropriate care homes.

         
         
          There are complaints that the children are subjected to different types of abuses even in some Orphanages, where they are supposed to be taken care of.  There are orphanages and adoption centres considering children as a commodity to make money by way of accepting charity from philanthropists, grants from government agencies and in some places even collecting huge donations for adoption from parents, misinterpreting certain provisions of J J Act. Many of these institutions are being run not for rescuing the children, but to make money and power using the strength of these poor lives. The children at many orphanages are subjected to cruelty.  The law is very much weak in this area due to several reasons.  There are no effective inspection machinery to check the activities of orphanages and adoption centres. The authorities of these organisations themselves behave like self governments. Our Laws are quite helpless before these power blocks.

        It is not that the children have no rights, but it has turned out that those who are supposed to protect and safeguard the interests and rights and thereby the welfare of the children have become the torturer and tormenters.

[ Paper presented by the author in the National Seminar on HUMAN RIGHTS, held at S N College  Kannur on 25th November 2010,sponsored by University Grants Commission, New Delhi.]
Creative Commons License
Apoornam Ee Yaatra by Vijayarajan PC is licensed under a Creative Commons Attribution-NonCommercial-ShareAlike 3.0 Unported License.
Permissions beyond the scope of this license may be available at http://vijayarajpc.blogspot.com/.