അവാര്‍ഡുകള്‍ അത് കിട്ടുന്ന ആളെ വലുതാക്കുന്നതും ലഭിക്കുന്ന ആളുടെ വലുപ്പം കൊണ്ട് അവാര്‍ഡുകള്‍ വലുതാകുന്നതും കണ്ടിട്ടുണ്ട്.എന്നാല്‍ രണ്ടും ചെറുതായി പോകുന്നത് വളരെ അപൂര്‍വമായി മാത്രമേ കാണാറുള്ളൂ . ഇക്കുറി പദ്മ അവാര്‍ഡുകള്‍ ഈ പോരായ്മ പരിഹരിച്ചിരിക്കുന്നു എന്ന് കാണുന്നതില്‍ സന്തോഷമുണ്ട്. പല അവാര്‍ഡ് ജേതാക്കളും വളരെ 'ചെറുതായിപ്പോയി'. അതിലൂടെ പദ്മയും ഒരുപാട് ചെറുതായ പോലെ. അവാര്‍ഡുകള്‍ വീതം വെക്കാനുള്ളതല്ല, മറിച്ച് അര്‍ഹിക്കുന്നവരെ ആദരിക്കാനുള്ളതാണ് ! ഒരു വര്‍ഷത്തില്‍ ഇത്ര വീതം ആളുകളെ ആദരിക്കണം എന്ന വാശിയൊന്നും വേണമെന്നില്ല. അര്‍ഹിക്കുന്നവരെ കാണുമ്പോള്‍ ചെയ്യണം എന്നേയുള്ളു . എള്ളോളം വലുപ്പമുള്ളത്തിനെ ആന എന്ന് വിളിച്ചാല്‍ നാണം കെടുന്നത് സാക്ഷാല്‍ ആനകളായിരിക്കും . മറ്റേതിനു കെടാന്‍ നാണം ഇല്ലല്ലോ!
Apoornam Ee Yaatra by Vijayarajan PC is licensed under a Creative Commons Attribution-NonCommercial-ShareAlike 3.0 Unported License.
Permissions beyond the scope of this license may be available at http://vijayarajpc.blogspot.com/.
No comments:
Post a Comment