Tuesday, August 16, 2011

നിങ്ങളുടെ ദുരിതം തിന്നു ഞങ്ങള്‍ കൊഴുക്കട്ടെ

 കുട്ടികള്‍ വില്പന ചരക്കുകള്‍ ആയിട്ടു ചരിത്രത്തോളം പഴക്കമുണ്ട്. ഇതിനു എതിരെ നിരന്തരം പോരാട്ടങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കുട്ടികളുടെ ദുരിതം അനുദിനം കൂടിക്കൊണ്ടിരിക്കുന്നു എന്നത് ഭയപ്പാടോടെ നാം കാണേണ്ട കാര്യമാണ്. കുട്ടികളുടെ സംരക്ഷണം അവകാശപ്പെടുന്ന സ്ഥാപനങ്ങള്‍ പലതും കുട്ടികളെ വില്പനക്കായും അവരുടെ അവയവ കച്ചവടത്തിനായും പ്രവര്തിക്കുന്നവയാണെന്ന് നാം  തിരിച്ചറിയാന്‍ വൈകുന്നു. ഈയിടെ ഈ ലേഖകന്‍ നടത്തിയ ചില അന്വേഷണങ്ങളില്‍ രാജസ്ഥാനില്‍ നിന്ന് മാത്രം നൂറു കണക്കിന് കുട്ടികളെ  കേരളത്തില്‍ എത്തിച്ചിട്ടുണ്ടു എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു . ഇതിന്റെ പിന്നില്‍ നിരവധി വ്യാജ സംഘടനകള്‍ , അനാഥാലയങ്ങള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവര്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നു. പല അനാഥമന്തിരങ്ങളും യാതൊരു വിധത്തിലുള്ള അന്ഗീകാരവും ഇല്ലാതെ പ്രവര്‍ത്തിക്കുന്നവയാണ്. ഇവരെല്ലാം ചില മതങ്ങളുടെ മറ ദുരുപയോഗപ്പെടുത്തി ആളെ പേടിപ്പിച്ചാണ് നില നില്‍ക്കുന്നത്. ഇവര്‍ക്കെതിരെ നടപടി എടുക്കേണ്ടവര്‍ ഒന്നും ചെയ്യാതെ നിസ്സങ്കരായി നിര്‍ലജ്ജം ഇരിക്കുന്നു. പേരിനു പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് വെല്‍ഫെര്‍കമ്മറ്റി, സാമൂഹ്യ ക്ഷേമ വകുപ്പ്, പോലിസ് വകുപ്പ് എന്നിവര്‍ ഇതൊന്നും കണ്ടില്ലെന്ന മട്ടില്‍ പൊട്ടന്‍ കളിക്കുമ്പോള്‍ ഈ ദുഷ്ടന്മാര്‍ പാവപ്പെട്ട കുട്ടികളെ നിര്‍ബാധം വില്‍ക്കുകയും കൈമാറുകയും ചെയ്യുന്നു. ദത്ത് നല്കാന്‍ അധികാരപ്പെടുത്തപ്പെട്ട സ്ഥാപനങ്ങള്‍ കുട്ടികളെ വലിയ സംഭാവനകള്‍ വാങ്ങി വില്‍ക്കുന്നു. കാരയുടെ നിയമങ്ങള്‍ ഇവര്‍ വളച്ചൊടിക്കുന്നു. കുട്ടികളുടെ പേരില്‍ വിദേശ,സ്വദേശ ഫുണ്ടുകള്‍ സ്വീകരിക്കുന്ന സംഘടനകള്‍ ശീതീകരിച്ച മുറിയില്‍ ഇരുന്നു പട്ടിണി പാവങ്ങളായ കുട്ടികളെ ഓര്‍ത്തു ചില്ലി ചിക്കന്‍ തിന്നു കൊണ്ട് മുതലക്കണ്ണീര്‍ പൊഴിക്കുന്നു. പാവം കുട്ടികള്‍ അവര്‍ അറിയുന്നോ അവരുടെ ദുരിതമാണ് ഇവരുടെയൊക്കെ ജീവിതമാര്‍ഗം എന്ന്? 
   ഇവിടെ വേലിയാണ് പ്രശ്നം ! കാവല്‍ക്കാര്‍ തന്നെ ശത്രുക്കള്‍ !!! കുട്ടികളെ ചുട്ടു തിന്നുന്നവരെ നാം "ശിശു സംരക്ഷകര്‍" എന്ന് ഭക്തിയാദരപൂര്‍വ്വം വിളിക്കുന്നു







  .








No comments:

Post a Comment

Creative Commons License
Apoornam Ee Yaatra by Vijayarajan PC is licensed under a Creative Commons Attribution-NonCommercial-ShareAlike 3.0 Unported License.
Permissions beyond the scope of this license may be available at http://vijayarajpc.blogspot.com/.