Wednesday, July 6, 2011

ലജ്ജ

കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ ഒന്നൊന്നായി വരുമ്പോള്‍ ഇന്ന് കേരളം ഞെട്ടുന്നില്ല .  അച്ഛന്‍മാര്‍ സ്വന്തം മക്കളെ തെരുവില്‍ വില്‍ക്കുകയും സ്വന്തമായി തന്നെ ദുരുപയോഗം ചെയ്യുന്നതിന്റെയും ഒന്നിലേറെ കഥകള്‍ ദിവസവും പത്രതാളുകളില്‍ വരുമ്പോള്‍ സാധാരണ അങ്ങാടി നിലവാരം പോലെ  ജനങ്ങള്‍ വായിച്ചു തള്ളുന്നു. സാമൂഹ്യ ക്ഷേമവകുപ്പോ മാനസിക ആരോഗ്യ പ്രവര്‍ത്തകരോ പോലും അക്ഷന്തവ്യമായ ആലസ്യം പുലര്‍ത്തുന്നു. നൂറു ശതമാനം സാക്ഷരതയും അതിലേറെ പ്രബുദ്ധതയും അവകാശപ്പെടുന്ന ഈ രാക്ഷസ കേരളം നാണവും മാനവും ബുദ്ധിസ്ഥിരതയും ഇല്ലാത്ത മൂന്നു കോടി ജനതയുടെ ആവാസകേന്ദ്രമായിരിക്കുന്നു!!


1 comment:

  1. നമ്മുടെ കേരളത്തെ രാക്ഷസകേരളമെന്ന് വിളിച്ചതും 3കോടി ജനവും ബുദ്ധിസ്ഥിരതയില്ലാത്തവരെന്ന് ആക്ഷേപിച്ചതിലും അൽപം വിരുദ്ധാപിപ്രായം എനിക്കുള്ളതിൽ ക്ഷമിക്കണം.!

    ReplyDelete

Creative Commons License
Apoornam Ee Yaatra by Vijayarajan PC is licensed under a Creative Commons Attribution-NonCommercial-ShareAlike 3.0 Unported License.
Permissions beyond the scope of this license may be available at http://vijayarajpc.blogspot.com/.