കെ . ജി . ബാലകൃഷ്ണന്‍ വിഷയം ചര്‍ച്ച ചെയ്ത് ചര്‍ച്ച ചെയ്ത് കേന്ദ്ര ബിന്ദുവില്‍ നിന്നും മാറിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ദളിതന് അഴിമതി നടത്തുന്നതിന് സംവരണം വേണമോ വേണ്ടയോ എന്നിടം വരെ എത്തി നില്‍ക്കുമ്പോള്‍ ബുദ്ധി ജീവികളോടു മതിപ്പ് തോന്നിത്തുടങ്ങി. ഒരു വിഷയത്തെ എത്ര വേഗത്തിലാണ് അതിന്റെ മുന ഇവര്‍ തിരിച്ചു കളഞ്ഞത്! ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയിലെ പരമോന്നതനായിരുന്ന ഒരാള്‍ അഴിമതിയുടെ നിഴലില്‍ നില്‍ക്കുമ്പോള്‍ അയാളുടെ ജാതിയോ മതമോ നോക്കി അഭിപ്രായം പറയണം എന്ന് വരെ പറയാന്‍ ഇവര്‍ക്ക് കഴിഞ്ഞിരിക്കുന്നു.
വിവരാവകാശ നിയമം തനിക്കു ബാധകമല്ലെന്ന് പറഞ്ഞ ഒരാള്‍ - താന്‍ എല്ലാ നിയമങ്ങള്‍ക്കും അതീതനാണെന്ന് കരുതുന്ന ഒരാള്‍ - നീതിന്യായ വ്യവസ്ഥിതിക്കു വെല്ലുവിളിയാണ്. ഒരു ജഡ്ജ് എപ്പോഴും നിയമങ്ങളെ മാതൃകാപരമായി അംഗീകരിക്കണം. ഭാരതീയ പൈതൃകം അതായിരുന്നു പഠിപ്പിച്ചത്. വേലി വിളവ് തിന്നരുത്.
ജസ്റ്റിസ് ബാലകൃഷ്ണന്‍ ശുദ്ധന്‍ ആയിരിക്കാം. ആവട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. പക്ഷെ അത് ബോദ്ധ്യപ്പെടുത്തണം. ദളിതനയാലും മേലാളനായാലും!!!
No comments:
Post a Comment