ഇന്നലെ ലണ്ടനിലെ ഹാരോ മാര്‍ക്കറ്റില്‍ പോയപ്പോള്‍ ഒരു പലചരക്ക് കടയില്‍ പഴുത്ത ചക്ക വില്‍ക്കാന്‍ വെച്ചത് കണ്ടു. സ്വര്‍ണ നിറത്തില്‍ ! ഒരു ചക്ക പ്രിയനായ എന്നെ നോക്കി ചിരിക്കും പോലെ തോന്നി. എന്തായാലും ഒരു കഷ്ണം ചക്ക വാങ്ങാന്‍ തീരുമാനിച്ചു . അടുത്ത് ചെന്ന് ഒരു കഷ്ണം കാണിച്ചു എടുക്കാന്‍ പറഞ്ഞു. ആറു രസികന്‍ ചുളയുള്ള ഒരു ചെറിയ കഷ്ണം. കൌണ്ടെറില്‍ ഇരുന്ന പെണ്‍കുട്ടി ത്രാസ്സില്‍ വെച്ച് തൂക്കി നോക്കിയിട്ട് വില പറഞ്ഞു "ഫൈവ് പൌണ്ട്സ്". കൂടെയുണ്ടായിരുന്ന മകന്‍ അത് കൊടുത്തു കഴിഞ്ഞപ്പോഴാണ് ഞാന്‍ വില കണക്കു കൂട്ടിയത് . ആറു പഴുത്ത ചക്കച്ചുളക്ക് നാട്ടിലെ കാശു വെച്ച് കണക്കു കൂട്ടിയപ്പോള്‍ 375 രൂപ . ഒരു ചുളയുടെ വില കൂട്ടാന്‍ നോക്കിയപ്പോള്‍ മോന്‍ പറഞ്ഞു ഇനി കൂട്ടാന്‍ നിന്നാല്‍ അതിന്റെ രുചി അത്രയും പോകും. എന്തായാലും പിന്നെ കൂട്ടി നോക്കിയില്ല. ഈ സെപ്റ്റംബര്‍ മാസാവസാനം നല്ല പഴുത്ത വരിക്കച്ചക്ക തിന്നാന്‍ കിട്ടിയതല്ലേ. ഒന്നും നോക്കാതങ്ങു വീട്ടിലേക്കെടുത്തു . 375 രൂപക്ക് കിട്ടിയ ആറു വരിക്ക ചുളകള്‍ !!!!!! ഒരു നിധി പോലെ ഞാന്‍ ചേര്‍ത്ത് പിടിച്ചു. അപ്പോഴും എന്റെ മനസ്സില്‍ നിന്ന് ഒരു ചക്കക്കു എന്ത് വില കിട്ടും എന്ന അദ്ഭുതം പോയില്ല. കേരളത്തിലെ മൊത്തം ചക്കക്കു!....... അങ്ങിനെ പോയി എന്റെ കണക്കുകള്‍ . ഒരു ചുളയുടെ വില വിവരമുള്ളവര്‍ കൂട്ടിക്കോട്ടേ.
Apoornam Ee Yaatra by Vijayarajan PC is licensed under a Creative Commons Attribution-NonCommercial-ShareAlike 3.0 Unported License.
Permissions beyond the scope of this license may be available at http://vijayarajpc.blogspot.com/.
No comments:
Post a Comment