ബാബാ രാംദേവ് നടത്തിയ സമരത്തിന് ആധാരമാക്കിയ ആവശ്യങ്ങള്‍ ശ്രദ്ധേയമാണ്. നാടിന്റെ മാനവും സമ്പത്തും കര കടത്തിയവരെ പിടി കൂടണം. എന്നാല്‍ രാംദേവിന്റെ സമരപന്തല്‍ ഉള്‍പ്പടെ ഉള്ള ഒരുക്കങ്ങള്‍ കാണുമ്പോള്‍ ഇതൊന്നും ആത്മാര്‍ഥതയോടെ ചെയ്യുന്നതാണെന്ന് വിശ്വസിക്കാന്‍ വയ്യ. പൊതുവേ രാംദേവ് വിശ്വാസ്യത തീരെ കുറഞ്ഞ ഒരാളെന്നതും ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. മറ്റൊരു പൊറാട്ട് നാടകം കൂടി കാണാന്‍ നാം വിധിക്കപ്പെട്ടിരിക്കുന്നു.
വിദേശ ബാങ്കുകളിലുള്ള പണമിടപാടുകളും, സന്യാസിമാരുടെയും അതുപോലെ എല്ലാ മത സംഘടനകളുടെയും സാമ്പത്തിക ഇടപാടുകളും സുതാര്യമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്. രാഷ്ട്രീയ പാര്‍ടികളും മത സംഘടനകളും എല്ലാം പാവം ജനങ്ങളെ വഞ്ചിക്കുകയാണ്. കാപട്യം കൊടി കുത്തി വാഴുന്നു. ഇവരെയെല്ലാം വിഴുങ്ങാന്‍ ശക്തിയുള്ള ഒരു സുനാമി എന്ന് വരും?
അത്തരം ഒരു സുനാമി ഒരു കാലത്തും വരുമെന്ന പ്രതീക്ഷ പുലർത്താതിരിക്കുന്നതാണ് നല്ലത്. അഴിമതിയുടെ ഒരു വലിയ നെറ്റ്വർക്ക് രൂപപ്പെട്ടിരിക്കുന്നു..ആ കുരുക്ക് അഴിക്കുംതോറും പുതിയ കുരുക്കുകൾ രൂപപ്പെട്ടുവരും.. പാവം ജനത്തിന്ന് വേണ്ടിയല്ലല്ലൊ രാംദേവിന്റെ സമരം.. അതിന്റെ ‘സദുദ്ദേശം’ അറിയാനിരിക്കുന്നതല്ലെയുള്ളു.
ReplyDelete