Tuesday, September 7, 2010

മുഖക്കുറിപ്പ്!

ഇത് എന്റെ ആദ്യത്തെ കുറിപ്പ്! അപൂര്‍ണമായ യാത്രകള്‍ !! എല്ലാ യാത്രകളും അങ്ങിനെയാണ്. പൂര്തിയവുന്നതിനും മുന്‍പ് പൊടുന്നനെ ഒരു മടക്കം. അതില്‍ ചിലപ്പോള്‍ സന്തോഷിക്കാനും വകയുണ്ട്. ഇനിയും എന്തൊക്കെയോ കാണാനുണ്ടായിരുന്നു അല്ലെങ്കില്‍ ചെയ്യാനുണ്ടായിരുന്നു എന്ന വിശ്വാസം ഒരു സമാധാനം തരും. കഴിഞ്ഞ അര നൂറ്റാണ്ടില്‍ ചെയ്ത യാത്രയുടെ അപൂര്ന്നതകള്‍ തിരിഞ്ഞു നോക്കാനൊരു അവസരം. യാത്രയില്‍ എന്നോടൊപ്പം സഞ്ചരിച്ചവര്‍, എന്നെ ഇഷ്ടപെട്ടവര്‍,  പലതു കൊണ്ടും ഇഷ്ടപെടാന്‍ കഴിയാതെ പോയവര്‍ അവരെല്ലാം എന്റെ യാത്രയുടെ ഭാഗം തന്നെ. എല്ലാവരോടും ഇപ്പോള്‍ ഇഷ്ടം തോന്നുന്നു. ചൂടും തണലും മഴയും വെയിലും ഇല്ലെങ്കില്‍ യാത്രക്കെന്താ സുഖമുള്ളത്?
കഴിഞ്ഞു പോയ യാത്രകളുടെ തിരിഞ്ഞു നോട്ടത്തില്‍ വ്യക്തികളും, സംഭവംഗ്ളും പഠനങ്ങളും പെടും. എല്ലാം എന്റെ വീക്ഷണത്തില്‍. ശരിയും തെറ്റുമാകാം. പക്ഷെ എന്റെ വീക്ഷണം എനിക്കുണ്ട്. മറ്റാരുട്ടെ ചിന്തയും ഇത്തരത്തില്‍ ആവണം എന്നില്ല. ആവാനും വഴിയില്ലല്ലോ. എന്നാലും പറയുമ്പോള്‍ ഒരു സുഖം. ഒരുപക്ഷെ സ്വകാര്യമായ ഒരു സുഖം!

4 comments:

Creative Commons License
Apoornam Ee Yaatra by Vijayarajan PC is licensed under a Creative Commons Attribution-NonCommercial-ShareAlike 3.0 Unported License.
Permissions beyond the scope of this license may be available at http://vijayarajpc.blogspot.com/.