പിണറായിയുടെ ചരിത്രം പറയുമ്പോള്‍ വെണ്ടുട്ടായി അമ്മ എന്ന ഒരു ആള്‍ദൈവത്തിന്റെ കഥ ഓര്‍കാതെ പോയാല്‍ അത് തീരെ അപൂര്‍ണമാകും. അത് ഒരു ഇരട്ട കൊലപാതകത്തിന്റെ കഥ കൂടി യാണ്. പിണറായി നാട്ടിനെ ഞെട്ടിച്ച ഒരു ഇരട്ട കൊലപാതകം!
ഒരു സാധാരണ വീട്ടമ്മ ആയിരുന്ന ഒരു സ്ത്രീ ഏതാണ്ട് അന്‍പത് വയസ്സെങ്കിലും ആയപ്പോള്‍ ഒരു ദിവസം ചില ബഹളങ്ങള്‍ ഒക്കെ കാണിച്ചു കൊണ്ട് കൂടി നിന്ന എല്ലാവരോടുമായി അവര്‍ ദേവിയാണെന്നു പറയാന്‍ തുടങ്ങി . പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ഭക്തന്മാരുടെ തിരക്കായി തുടങ്ങി. ദൂരെ പ്രദേശങ്ങളില്‍ നിന്നെല്ലാം ഭക്തര്‍ എത്തിതുടങ്ങാന്‍ വളരെ ദിവസങ്ങള്‍ എടുത്തില്ല. നാട്ടുകാര്‍ ഭക്തരായി കൂടുതല്‍ ഉണ്ടായിരുന്നില്ലെങ്കിലും അവരുടെ വീട്ടിനടുത്ത് ഭക്തരുടെ ആവശ്യത്തിനായി കടകളും മറ്റും തുടങ്ങി. ഈ സ്ത്രീയെ നേരത്തെ അറിയാമായിരുന്ന നാട്ടുകാര്‍ക്ക് പെട്ടന്നൊരു ദിവസം കൊണ്ട് ദേവി ആയി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാലും പാത്തും പതുങ്ങിയും പോയവര്‍ ഉണ്ട്. ആളറിഞ്ഞപ്പോള്‍ ചിലര്‍, തങ്ങള്‍ പരീക്ഷിക്കാന്‍ പോയതാണെന്ന് മേനി നടിച്ചു. വേണ്ടുട്ടായിയില്‍ വണ്ആരകുറ്റിക്കടുതയിരുന്നു ഈ അമ്മയുടെ വീടും ആശ്രമവും . അല്ലെങ്കില്‍ രണ്ടും ഒന്ന് തന്നെ . ഈ അമ്മയുടെ മൂന്ന് മക്കളെ എനിക്കറിയാമായിരുന്നു. മുകുന്ദന്‍ മസ്റെരെയും രണ്ടു സഹോദരിമാരെയും. വേറെ മക്കളുണ്ടയിരുന്നുവോ എന്നോര്‍മയില്ല. രണ്ടു പെണ്‍ മക്കളും അമ്മയുടെ സഹായികളായി മാറി. സ്കൂള്‍ ഇല്ലാത്തപ്പോഴും പലപ്പോഴും ലീവ് എടുത്തും മകനും അമ്മയുടെ സഹായിയായി. ഭക്തര്‍ കൊടുക്കുന്ന ദക്ഷിണ വര്‍ധിച്ചു വന്നു. സഹായികളായി പുറത്തുള്ള പലരും വേണ്ടി വന്നു തുടങ്ങി. വീട് കുറെ കൂടി വലുതായി. ആകപ്പാടെ ഉത്സവാന്തരീക്ഷം . ദേവിയുടെ അദ്ഭുതങ്ങള്‍ വിശ്വാസികളും അല്ലാത്തവരും നാലുപേര്‍ കൂടുന്നെടതെല്ലാം ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.
ഒരു ദിവസം വൈകുന്നേരമായപ്പോള്‍ ഞെട്ടിക്കുന്ന ആ വാര്‍ത്ത നാടാകെ പരന്നു. വെണ്ടുട്ടായി അമ്മയുടെ രണ്ടു പെണ്‍ മക്കളെ അടുത്ത വീട്ടിലെ ഒരു ചെറുപ്പക്കാരന്‍ വെട്ടികൊന്നിരിക്കുന്നു!.കൊല ചെയ്ത ശേഷം ഇയാള്‍ അതെ വീടിന്ടെ മുകളിലത്തെ നിലയില്‍ കയറി വാതിലടച്ചു കുറ്റി ഇട്ടിരിക്കുന്നു.!! അമ്മയെയും പരിക്കെല്‍പ്പിച്ചിട്ടുണ്ട്!!!! . ആളുകള്‍ ഓടിക്കൂടി . ഒരാള്‍ക്കും പറമ്പത്ത് കയറാന്‍ പോലും പറ്റാത്ത രീതിയില്‍ കൊലയാളി ജനലില്‍ കൂടി പലതും വലിച്ചെറിയുന്നു. അത് മാത്രമല്ല ഇത് പോലൊരു സംഭവം അതിനു മുന്‍പൊരിക്കലും നാട്ടില്‍ നടന്നിട്ടില്ലതതതുകൊണ്ട് ആളുകള്‍ ആകെ അമ്പരന്നു പോയിരുന്നു.
പോലിസ് വന്നു അകത്തു കയറിയാണ് മൃതശരീരങ്ങള്‍ കൊണ്ടുപോയത്. നേരത്തെ നോക്കിയുരുന്നുവെങ്കില്‍ അവര്‍ രക്ഷപ്പെടുമായിരുന്നുവോ എന്നൊന്നും അറിയില്ല. ഇന്നത്തെ പോലെ വാര്‍ത്ത വിനിമയ, വാഹന സൌകര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലം . നടന്നു വേണം പോലിസ്നെ അറിയിക്കാനും പോലിസ്നു വരാനും ഒക്കെ.
അമ്മയെ കാണാന്‍ വന്ന ഭക്തര്‍ നല്‍കിയ ദക്ഷിണ സംബന്ധിച്ച തര്‍ക്കമായിരുന്നു കൊലയില്‍ എത്തിയത്. കുമിഞ്ഞു കൂടിയ പണത്തില്‍ നിന്നും ചോദിച്ച പണം കൊടുക്കതതിലുള്ള ദ്വേഷ്യം കൊണ്ടാണ് ഇയാള്‍ ഇവരെ രണ്ടു പേരെയും കുത്തി കൊന്നതെന്നാണ് ഇയാള്‍ പിന്നീട് പോലിസ്നോട് പറഞ്ഞതത്രേ. ദക്ഷിണ എണ്ണിതിട്ട പ്പെടുത്തുന്ന സഹായികളില്‍ ഒരാളായിരുന്നു ഇദ്ദേഹവും. എന്തായാലും വധശിക്ഷക്ക് വിധിക്കപ്പെട്ട ഇയാളെ പിന്നീട് കണ്ണൂര്‍ ജയിലില്‍ വെച്ച് വധിച്ചതായാണ് എന്റെ ഓര്‍മ.
പിണറയി നടന്ന ഈ ഇരട്ട കൊലപാതകം കുട്ടികളായ ഞങ്ങളുടെ ഒക്കെ മനസ്സില്‍ പേടി പ്പെടുത്തുന്ന ഒര്മയായിരുന്നു വളരെക്കാലം. ഇന്ന് നാടാകെ മൊത്തമായി കൊലകള്‍ നടക്കുന്ന വാര്‍ത്തകള്‍ നിറയുമ്പോള്‍ പിണറായിക്കാരും ഇത് മറന്നു പോയിക്കാണും. എങ്ങിനെ ആയാലും അമ്മയും ഭക്തരും ഇതെല്ലാം വളരെ വേഗം മറന്നിരുന്നു! അവര്‍ പതിവ് പോലെ പിന്നീടും ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയിരുന്നതും ഭക്തര്‍ അനുഗ്രഹം തേടിയെയെത്തിയതും എനിക്കോര്‍മയുണ്ട്.!!!!!!!!......
I will be looking forward to your next post. Thank you
ReplyDeletewww.blogspot.com