'കുറുക്കനങ്ങാടി'എന്ന് കേട്ടാല്‍ പിണറായിയിലെ പുതിയ തലമുറ എന്ത് ചിന്തിക്കുമെന്ന് അറിയില്ല. എന്നാല്‍ ഒരു കാലത്ത് വളരെ പ്രചാരത്തിലുണ്ടായിരുന്ന ഒരു പേരായിരുന്നു ഇത്. ഇപ്പോള്‍ കൊമ്പൌന്ടെര്‍ ഷോപ്പ് എന്ന് അറിയപ്പെടുന്ന സ്ഥലത്തിന്റെ പഴയ പേര് കുറുക്കനങ്ങാടി എന്നായിരുന്നു. അവിടെ കൃഷ്ണന്‍ നായര്‍, രാമന്‍ നായര്‍ എന്നീ രണ്ടു സഹോദരന്മാര്‍ നടത്തി വന്നിരുന്ന ഒരു കച്ചവട സ്ഥാപനമുണ്ടായിരുന്നു. (ഇവരില്‍ കൃഷ്ണന്‍ നായരുടെ മകന്‍ കുഞ്ഞനന്തന്‍, രാമന്‍ നായരുടെ മകന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ എന്നോടൊപ്പം പഠിച്ചിരുന്നു) ഈ സ്ഥാപനത്തിന്‍റെ ഉടമകളിലാരോ കുറേക്കാലം ഒരു കുറുക്കനെ വളര്‍ത്തിയിരുന്നു എന്നാണ് പഴമക്കാര്‍ പറഞ്ഞു കേട്ടത്.സത്യമോ എന്നറിയില്ല. എന്തിന്‍റെ പേരില്‍ ആയാലും ഈ സ്ഥലം അന്നു കുറുക്കനങ്ങാടി എന്ന പേരില്‍ തന്നെ ആയിരുന്നു അറിയപ്പെട്ടത്. ബസ്സ് സ്ടോപിനു പോലും അന്നു ആ പേര്‍ ആയിരുന്നു പറഞ്ഞിരുന്നത്. പിന്നീട് ഗോവിന്ദന്‍ വൈദ്യര്‍ എന്ന കൊമ്പൌന്ടെര്‍ ഇവിടെ പ്രശസ്തനായത്തോടെ 'കുറുക്കന്‍' സാവധാനം വിസ്മ്രിതിയുടെ കാട്ടിലേക്ക് പോയി മറഞ്ഞു.
Apoornam Ee Yaatra by Vijayarajan PC is licensed under a Creative Commons Attribution-NonCommercial-ShareAlike 3.0 Unported License.
Permissions beyond the scope of this license may be available at http://vijayarajpc.blogspot.com/.
No comments:
Post a Comment