ഒരു തിരഞ്ഞെടുപ്പ് കൂടി അടുത്തെത്തി! ഓരോ തിരഞ്ഞെടുപ്പിലും വോട്ട് ബാങ്ക് എന്നത് ഒരു സ്ഥിരം പദമാണ് . ഒരു പഴയ ഓര്‍മ പങ്കു വെക്കുമ്പോള്‍ ഇതിന്റെ പിന്നിലെ കള്ളകളികള്‍ ഓര്‍ത്തു ചിരി വരും .
ഒരു നിയമസഭാ തിരഞ്ഞെടുപ്പ് കാലം - കണ്ണൂരിലെ ഏല്ലാവര്‍ക്കും 'ഭാസ്കരേട്ട'നായ പി. ഭാസ്കരന്‍ വിവാദമായ ചില രാഷ്ട്രീയ ചുവടു മാറ്റങ്ങള്‍ക്കു ശേഷം വീണ്ടും മത്സരിക്കുന്നു. പ്രബലരായ എതിര്‍സ്ഥാനാര്‍ഥികള്‍. വളരെ വാശിയേറിയ മത്സരം......ഇന്ചിഞ്ചു പോരാട്ടം .. ഞാന്‍ അന്നു കണ്ണൂരിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്!
ഒരുദിവസം കാലത്ത് ഒരു സ്ഥാനാര്‍ഥി വന്നുഎന്നോട് പറഞ്ഞു "..........എന്ന സ്ഥാപനം ഒരു കാര്യം......... ആവശ്യപ്പെട്ടിട്ടുണ്ട്. തടസ്സമില്ലെങ്കില്‍ ചെയ്തു കൊടുക്കണം. അവിടെയുള്ള എണ്‍പത്തി ഒന്ന് അന്തേവാസികളുടെ വോട്ടും എനിക്ക് തരും എന്ന് ഉറപ്പുള്ളതാണ്." ( ഒരു പ്രത്യേക വിഭാഗം നടത്തി വരുന്ന ഒരു സ്ഥാപനമായിരുന്നു അത് ). പാടില്ലാത്ത കാര്യമൊന്നും ആയിരുന്നില്ല സ്ഥാനാര്‍ഥി അവശ്യപെട്ടത് . ചില നടപടി ക്രമങ്ങള്‍ അവര്‍ ചെയ്തു തീര്‍ക്കാനുള്ളത് തല്‍ക്കാലം ഒഴിവാക്കികൂടെ എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരാള്‍ക്ക് എണ്‍പത്തി ഒന്ന് വോട്ടുകള്‍ കിട്ടുമെങ്കില്‍ ആയ്ക്കോട്ടെ എന്ന വിചാരത്തില്‍ 'നോക്കാം' എന്ന് മാത്രം പറഞ്ഞു . ഇതൊക്കെ സ്ഥാനാര്‍തഥികളുടെ ഈ തിരിക്കിനിടയിലും ഇവര്‍ ഇടപെടുവിക്കുന്നല്ലോ എന്നോര്‍ത്ത് ഞാന്‍ അദ്ഭുതപെട്ടു.
പിറ്റേ ദിവസം രാത്രി അടുത്തൊരാള്‍ വീട്ടില്‍ വന്നു. തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ സംസാരിച്ചു കൊണ്ട് പറഞ്ഞു ".......എന്ന സ്ഥാപനം അറിയുമോ ? ഞാന്‍ ജയിക്കാന്‍ അവര്‍ നാളെ അവിടെ പ്രാര്‍ത്ഥന നടത്തുന്നുണ്ട് . അവര്‍ക്ക് സ്വന്തമായി എണ്‍പത്തി ഒന്ന് വോട്ടുകള്‍ ഉണ്ട് ........" ബാക്കി എല്ലാം പഴയ പോലത്തെ കാര്യങ്ങള്‍ .........
നേരത്തെ ഇതേ വോട്ടുകള്‍ കാണിച്ചു അവര്‍ വേറൊരു സ്ഥാനാര്‍ഥിയെ ഇതേ ആവശ്യത്തിനു അയച്ച കാര്യം ഞാന്‍ പറഞ്ഞില്ല. എന്തിനു ഒരാളുടെ ആത്മവിശ്വാസം ഇല്ലാതാക്കണം! ശരിയാക്കമെന്നു വാക്ക് പറഞ്ഞു വിജയാശംസകള്‍ നേര്‍ന്നു അദ്ദേഹത്തെ യാത്രയാക്കുമ്പോള്‍ എന്റെ ചിന്തകള്‍ ഇനി ഈ എണ്‍പത്തി ഒന്ന് വോട്ടുകള്‍ കൊണ്ട് ഇവര്‍ ആരെയൊക്കെ വിഡ്ഡികള്‍ ആക്കും എന്നതായിരുന്നു!
ഇപ്പോഴും അവര്‍ അത് തന്നെ ചെയ്യുന്നണ്ടാവും! വോട്ട് രഹസ്യമല്ലേ. അതുകൊണ്ട് എണ്‍പത്തി ഒന്നും എണ്‍പത്തിനായിരത്തി ഒന്നും കാണിച്ചു നമ്മുടെ വോട്ട് ബാങ്കുകള്‍ എല്ലാവരെയും കുരങ്ങു കളിപ്പിക്കുo. അതല്ലേ അവരുടെ ശക്തിയും സാമര്‍ഥയവും !!!!
No comments:
Post a Comment