Tuesday, October 5, 2010

ഓട്ടോഗ്രാഫ്.

ഓട്ടോഗ്രാഫിന്‍റെ  നനുത്ത താളില്‍ സരസ്വതി ടീച്ചര്‍ എഴുതി "ജീവിതം ഒരു കേമറക്ക് മുന്‍പില്‍ ഇരിക്കും പോലെയാണ്. എപ്പോഴും പുഞ്ചിരിച്ചു കൊണ്ടേയിരിക്കുക". അന്നു മുതല്‍ അയാള്‍  പുഞ്ചിരി എടുത്തണിഞ്ഞു മാത്രം ജീവിച്ചു . എപ്പോഴും! അയാളുടെ വസ്ത്രം പോലെ, പിന്നെ കണ്ണട പോലെ. ചിതയില്‍ വെക്കാന്‍ നേരത്ത് ദേഹത്തുണ്ടയിരുന്ന വസ്തുക്കള്‍ എല്ലാം അഴിച്ചു മാറ്റിയപ്പോഴാണ്‌ പുഞ്ചിരി അഴിച്ചു മാറ്റിയ  മുഖം ആളുകള്‍ കണ്ടത്.  അതുവരെ അവര്‍ കണ്ടിരുന്ന മുഖത്തേക്കാള്‍ ജീവസ്സുറ്റതായിരുന്നു അത് !

No comments:

Post a Comment

Creative Commons License
Apoornam Ee Yaatra by Vijayarajan PC is licensed under a Creative Commons Attribution-NonCommercial-ShareAlike 3.0 Unported License.
Permissions beyond the scope of this license may be available at http://vijayarajpc.blogspot.com/.