അന്നു രാവിലെ കണ്ണൂര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിളിച്ചു കൂത്ത്‌പറമ്ബിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരു ചെറിയ പെണ്‍കുട്ടി പ്രസവിചിട്ടുന്ടെന്നു അറിയിച്ചു. ചൈല്‍ഡ് വെല്‍ഫെര്‍ കമ്മറ്റി യുടെ മീറ്റിംഗ് ഉള്ള ദിവസമായിരുന്നു . മീറ്റിംഗില്‍ ഈ കാര്യം അറിയിച്ചു. മീറ്റിങ്ങിന്ടെ തീരുമാനമനുസരിച്ച് മാത്യു സാറും ഞാനും അപ്പോള്‍ തന്നെ കൂത്ത്‌പറമ്ബിലെ ആശുപത്രിയിലേക്ക് പോയി. അവിടെ എത്തിയപ്പോള്‍ കണ്ടത് കേട്ടറിഞ്ഞതിനെക്കാള്‍ ഭീതി പ്പെടുതുന്നതയിരുന്നു. പതിനാല് വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടി പ്രസവിച്ചു മാനസിക നില തെറ്റി ആശുപത്രിയിലെ പ്രത്യേക പരിചരണ വിഭാഗത്തില്‍ പല അസ്വസ്ഥതകളും കാണിച്ചു നടക്കുന്നു . ഈ കുട്ടിയുടെ അമ്മ മുഴു ഭ്രാന്തിയായി തൊട്ടു മറ്റൊരു വാര്‍ഡില്‍ ! തല മുടി പറ്റെ മുറിച്ചു തനി പ്രാകൃതവസ്തയിലയിരുന്ന ഈ അമ്മൂമ്മ അവിടയാകെ ബഹളം കാണിക്കുകയായിരുന്നു . ആശുപത്രി രേഖകളില്‍ മുപ്പത്തി രണ്ടു വയസ്സ് മാത്രമുള്ള അവരെ കണ്ടാല്‍ ഒരു എഴുപതു വയസ്സ് എങ്കിലും തോന്നിക്കും! മറ്റൊരു ആശുപത്രിയില്‍ സുഖമില്ലാതെ കിടന്നിരുന്ന ഈ അമ്മയെ പരിചരിക്കാന്‍ കൂടെ നിന്ന പതിനാല് വയസ്സുകാരിയായ പെണ്‍കുട്ടിയെ ആരോ ചിലര്‍ വശീകരിച്ചു ഗര്‍ഭിണിയാക്കിയതാണ്. അപ്പോള്‍ തൊട്ടു മാനസിക നില തെറ്റിയ പാവം പെണ്‍കുട്ടി ചിലപ്പോള്‍ എന്തൊക്കെയോ പറയുന്നു കൂട്ടത്തില്‍ ആരുടെയൊക്കെയോ പേരുകള്‍ വിളിച്ചു കരയുകയും, പിന്നെ ഉച്ചത്തില്‍ പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. ഇടക്കൊക്കെ തന്‍റെ കുട്ടിയെ ഉമ്മ വെക്കുകയും ചിലപ്പോഴൊക്കെ കുട്ടിയെ ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട് . ഉപദ്രവിക്കുമ്പോള്‍ ആശുപത്രി ജീവനക്കാര്‍ ഇടപെട്ട് മാറ്റുന്നു . ചുണ്ടില്‍ നിന്നും മുലപ്പാലിന്റെ മണം പോയിട്ടില്ലാത്ത ഒരു കുട്ടി ഇടക്ക് ആശുപത്രി ജീവനക്കാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയെങ്കിലും തന്‍റെ കുഞ്ഞിനു മുലപ്പാല്‍ കൊടുക്കാന്‍ ശ്രമിക്കുന്നു. പ്രസവിച്ചു ഇരുപത്തി ആറുദിവസമായിരുന്നു അന്നത്തേക്ക് .
ആശുപത്രിയില്‍ കണ്ട ദയനീയമായ ഈ കാഴ്ച കുറെ ദിവസം ഒരു ദു:സ്വപ്നമായി എന്നെ വേട്ടയാടിക്കൊണ്ടിരുന്നു ....... മൂന്നു തലമുറ - ഇരുപത്തി ആറു ദിവസം പ്രായമായ ഒന്നുമറിയാത്ത ഒരു പിഞ്ചു മോന്‍, പതിനാല് വയസ്സ് മാത്രം പ്രായമുള്ള മാനസികനില തെറ്റിയ ഒരമ്മ,...... മുപ്പത്തി രണ്ടു വയസ്സുള്ള തനി ഭ്രാന്തിയായിമാറിപ്പോയ ഒരു അമ്മൂമ്മ...... ഒരു തുടര്‍ക്കഥ പോലെ.......ഇവരുടെ ചോരയും കണ്ണീരും വീണു വളക്കൂറേറിയ ഭൂമി!......ഉത്തരമില്ലാത്ത കുറെ കടംകഥകള്‍ ................