ഒരു കാലത്ത് എല്ലാവരും പാടിപ്പുകഴ്ത്തിയിരുന്ന കേരള മാതൃകക്ക് ഇന്ന് എന്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് ആശങ്കകളോടെ മാത്രമേ ആര്‍ക്കും ചിന്തിക്കാന്‍ കഴിയൂ. വിദ്യാഭ്യാസം, ആരോഗ്യം എന്നീ എല്ലാ മേഖലകളും ദുഷിച്ചു നാറിപ്പോയിരിക്കുന്നു. മാറി മാറി വരുന്ന സര്‍കാരുകള്‍ പരസ്പരം പഴി ചാരുന്നതല്ലാതെ സത്യസന്ധമായി ഒന്നും ചെയ്യാന്‍ തയ്യാറാവുന്നില്ല. സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാര്‍ കാണിക്കുന്ന തന്നിഷ്ടങ്ങള്‍ക്ക് താളം തുള്ളാനല്ലാതെ ഇടതിനും വലതിനും പറ്റുന്നില്ല. ഒന്നും പഠിക്കാന്‍ പറ്റാത്ത, മാര്‍കില്ലാത്ത താല്പര്യമില്ലാത്ത പിള്ളേരെ അച്ഛനും അമ്മയും പണം കൊടുത്തു ഏതാല്ലാമോ കോഴ്സുകള്‍ക്ക് ചേര്‍ക്കുന്നു. കോടികള്‍ ചെലവാക്കി ഇവരുടെ കഴുത്തില്‍ പട്ടിക്കു തുടല്‍ പോലെ സ്തെസ്കോപ് എന്ന ചിന്ഹം അണിയിക്കുന്നു. ഇത്തരക്കാര്‍ ഈ യന്ത്രം രോഗികളുടെ നെഞ്ചില്‍ വെക്കുമ്പോള്‍ അവരുടെ കീശയിലെ ഘനം ആണ് പരിശോധിക്കുന്നത്. ഇതിനപ്പുറം എന്തെങ്കിലും പരിശോധിക്കാനോ മനസ്സിലാക്കാനോ ഇവര്‍ക്ക് അറിയുകയുമില്ല. പാവങ്ങള്‍ ജന്മനാ ഇതിനപ്പുറം കഴിവില്ലാത്തവരുമാണ്.
ഒരു പത്തു കൊല്ലം കഴിഞ്ഞാല്‍ കേരളം ഇത്തരം വഷളന്മാരായ ഡോക്ടര്‍മാരെക്കൊണ്ടും എഞ്ചിനീയര്‍മാരെക്കൊണ്ടും നിറയും. ഇത് തടഞ്ഞില്ലെങ്കില്‍ നാം വലിയ വില കൊടുക്കേണ്ടി വരും, നേതാക്കന്മാര്‍ മന്ത്രിമാര്‍ എല്ലാവരും വെറും "അച്ഛന്‍മാര്‍" മാത്രമായി മാറുന്നു.
ഒരു മുണ്ടശ്ശേരി പുനര്‍ജനിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അദ്ദേഹത്തിന് ശേഷം കേരളം ഭരിച്ച, അല്ല നശിപ്പിച്ച എല്ലാ വിദ്യാഭ്യാസ മന്ത്രി മാരോടും പൊറുക്കണേ എന്നും ദൈവത്തോട് പ്രാര്‍ത്ഥിക്കാം.